ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്‌കാര വിതരണവും ബോധവൽക്കരണവും തിങ്കളാഴ്ച ; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും 

Advertisements

കോട്ടയം: ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി 2025-ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്‌കാര വിതരണവും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായുള്ള ടി.ബി ബോധവൽക്കരണ പരിപാടിയും ജൂലൈ ആറിന് (തിങ്കളാഴ്ച) രാവിലെ 10ന്് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിൽ ക്ഷയരോഗബാധ കുറവാണെങ്കിലും രോഗബാധിതരെ പൂർണ്ണമായി കണ്ടെത്തുക, രോഗബാധ 90 ശതമാനവും മരണങ്ങൾ 95 ശതമാനവും കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ആരോഗ്യപ്രവർത്തകർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡുകൾ നിശ്ചയിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ‘ടി.ബി മുക്ത് സ്റ്റാറ്റസ് റിപ്പോർട്ട്’ പ്രകാശനം ചെയ്യും. നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ സന്ദേശം നൽകും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.വൈശാഖ്, നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാലി മാത്യൂ, നഗരസഭാ കൗൺസിലർ എസ്്. ഗോപകുമാർ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ഡി.എം.ഒ (ഹോമിയോ) ഡോ. കെ.എസ് മിനി, ഡി.എം.ഒ ഇൻ ചാർജ്(ആയുർവേദം) ഡോ.ഹരികുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. മാരായ ഡോ.ജെസ്സി ജോയി സെബാസ്റ്റ്യൻ, ഡോ.ആർ.സന്തോഷ്‌കുമാർ, ഡോ.സി.ജെ.സിത്താര, ജില്ലാ ടി.ബി ഓഫീസർ ഡോ.ശ്രീജിത്ത് ബാബു, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.ബി.കെ.പ്രസീദ, ഡോ.ആശ, കെ.അനിൽകുമാർ, എൽ.എസ്.ജി.ഡി പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ,ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർ എസ്.സജീവ് എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles