പനച്ചിക്കാട് : റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ബാങ്കിൻ്റെ പരിധിയിൽ SSLC,+2, ഡിഗ്രി , പി ജി , പ്രൊഫഷണൽ കോഴ്സുകളിൽ റാങ്ക് അടക്കം ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും അനുമോദിക്കുകയും കൃാഷ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
മഹാത്മാഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ . സി. ടി. അരവിന്ദ് കുമാർ അവാർഡുകൾ വിതരണം ചെയ്തു. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി.സി. ബഞ്ചമിൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻ്റ് കെ.ജെ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്തംഗം രജനി അനിൽ, ഗ്രാമപഞ്ചായത്തംഗം ശാലിനി തോമസ് , പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ഭരണസമിതിയംഗം കെ. എസ്. സജീവ് സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി റ്റി.എ രാജേഷ് നന്ദിയും പറഞ്ഞു.
Advertisements


