കോട്ടയം : അന്തരിച്ച മുൻ ഫോട്ടോഗ്രാഫറും സീനിയർ ഫോറം ജേണലിസ്റ്റ്സ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി.ആർ. ദേവദാസിനെ മുതിർന്ന മാധ്യമപ്രവർത്തകർ അനുസ്മരിച്ചു. സി നിയർ ജേണലിസ്റ്റ്സ് ഫോറം കേരള ജില്ലാ ഘടകം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളത്തിൽ ജില്ലാ പ്രസിഡന്റ് സേതു അധ്യക്ഷനായി. പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ജോസ് പനച്ചിപ്പുറം, ഡോ. നടുവട്ടം സത്യശീലൻ, ഹക്കിം നട്ടാശ്ശേരി, പി. അജയ കുമാർ, പി.പി. മുഹമ്മദ്കുട്ടി ജസ്റ്റിൻ ബ്രൂസ്, രാജു നായർ, എൻ.യൂ.വർക്കി, റസാഖ് താഴത്തങ്ങാടി, ജില്ലാ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Advertisements


