കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്ത് സ്വർണം പണയംവെച്ച് കൂടുതൽ തുക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: സ്വർണം പണയംവെച്ചാൽ പരമാവധി തുക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് 47.200 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റി തിരികെ നൽകാതെ വഞ്ചിച്ച കേസിൽ രണ്ട് പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് പോസ്റ്റൽ അതിർത്തിയിലെ മടത്തിപ്പറമ്പിൽ വീട്ടിൽ രാമചന്ദ്രദാസിന്റെ മകൻ ദേവാനന്ദദാസ്, ചങ്ങനാശ്ശേരി മതുമൂല ഭാഗത്തെ നെല്ലറയിൽ വീട്ടിൽ എൻ. എം. ജോസഫിന്റെ മകൻ ചെറിയാൻ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Advertisements

സ്വർണം പണയംവെച്ചാൽ പരമാവധി തുക ലഭ്യമാക്കാമെന്ന് പറഞ്ഞ് ആവലാതിക്കാരിയെ വിശ്വസിപ്പിച്ച പ്രതികൾ, 47.200 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റുകയായിരുന്നു. തുടർന്ന് ന്യൂ സേവിങ് എന്റർപ്രൈസസ്, തെങ്ങണ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഒന്നാം പ്രതി ദേവാനന്ദദാസ്, തെങ്ങണയിലെ ജോസ്കോ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ സ്വർണം പണയംവെച്ച് 2,96,000 രൂപ കൈപ്പറ്റി. പിന്നീട് സ്വർണം തിരികെ വാങ്ങാൻ എത്തിയ ആവലാതിക്കാരിക്ക് ആഭരണങ്ങൾ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി രണ്ടാം പ്രതിയുടെ ഏജന്റായി പ്രവർത്തിച്ച് ജോസ്കോ ഇൻവെസ്റ്റ്മെന്റ് സ്ഥാപനത്തിനുവേണ്ടി വിവിധ ആളുകളിൽ നിന്ന് മൂന്ന് കിലോഗ്രാമിലധികം സ്വർണം സമാനരീതിയിൽ ശേഖരിച്ചിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. 

സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോണിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ഷീജ പ്രദീപ്, ആന്റണി, സജീവ്, ശ്രീകുമാർ, ബിജു, മണികണ്ഠൻ, അഖിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles