ഹൂസ്റ്റൺ: ആതിഥേയർക്കു പുറത്തേയ്ക്കുള്ള വഴി കാട്ടി മൊറോക്കോ. രണ്ടാം പകുതിയിൽ നേടിയ എതിരില്ലാത്ത മൂന്നു ഗോളിനാണ് ആതിഥേയരെ മൊറോക്കോ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയിൽ മൊറോക്കോയെ ഇടം വലം തിരിയാൻ അനുവദിക്കാതെ പ്രതിരോധ പൂട്ട് കെട്ടിയിട്ട കാനഡ അക്ഷരാർത്ഥത്തിൽ കളി പരുക്കനാക്കി മാറ്റി. രണ്ട് ടീമുകളിലുമായി എട്ടു പേരാണ് മഞ്ഞ കാർഡ് കണ്ടത്. ഇതിൽ പകുതിയിലേറെയും ആദ്യ പകുതിയിലായിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച് തന്നെയാണ് മൊറോക്കോ ഇറങ്ങിയത്. രണ്ടാം പകുതിയുടെ 50 ആം മിനിറ്റിൽ തന്നെ മൊറോക്കോയ്ക്ക് ഫലം ലഭിക്കുകയും ചെയ്തു. അസീദിൻ ഔനാഹിയുടെ മനോഹരമായ ഗോളിലൂടെ ആദ്യം മൊറോക്കോ ലീഡ് എടുത്തു. എന്നാൽ, പിന്നീടും ആക്രമണം അവസാനിപ്പിക്കാതെ മൊറോക്കോ ആക്രമിച്ച് കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
82 ആം മിനിറ്റിൽ ഔനാഹി തന്നെ വീണ്ടും പാഞ്ഞെത്തി. ഇദ്ദേഹത്തിന്റെ രണ്ടാം ഗോൾ മൊറോക്കോയ്ക്ക് കൂടുതൽ ആത്മവിശ്വാസവും വൻ ലീഡും നൽകി. എന്നാൽ, ഇതോടെ ആക്രമണം കടുപ്പിച്ച കാനഡയുടെ ഗോൾ കീപ്പർ അടക്കം 11 പേരും മോറോക്കോ ബോക്‌സിൽ എത്തി. എന്നാൽ, ഇവിടെ നിന്ന് ലഭിച്ച പ്രത്യാക്രമണം 98 ആം മിനിറ്റിൽ ഗോളാക്കി മാറ്റിയ റഹീമി മൊറോക്കോ ഗോൾ നില മൂന്നാക്കി ഉയർത്തി. ഇതോടെ വൻ വിജയത്തോടെ മൊറോക്കോ ക്വാർട്ടർ ഫൈനലിലേയ്ക്ക് മാർച്ച് ചെയ്തു.


