അതിരമ്പുഴയിൽ സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനെ നായ കടിച്ചു

അതിരമ്പുഴയിൽ സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനെ നായ കടിച്ചു. അതിരമ്പുഴ സ്വദേശി വി എസ് ശ്യാംഗോപാലിനാണ് പരിക്കേറ്റത്.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ സെൻസസിന്റെ ഭാഗമായി കണക്കെടുപ്പിനും മാപ്പിങ് ജോലികൾക്കുമായി എത്തിയതായിരുന്നു ശ്യാംഗോപാൽ. വീട്ടിൽ നമ്പർ രേഖപ്പെടുത്തി തിരികെ പോകുന്നതിനിടെയാണ് വീട്ടിലുണ്ടായിരുന്ന നായ പിന്നിൽ നിന്ന് എത്തി കാലിൽ കടിച്ചത്. സംഭവസമയത്ത് വീട്ടിൽ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാർ ഓടിയെത്തി പരിക്കേറ്റ ശ്യാമിനെ അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ കോണിക്കൽ ഭാഗത്ത് സെൻസസ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.

Hot Topics

Related Articles