അമ്മച്ചേരിയിൽ വീടിന് നേരെ പെട്രോൾ ബോബെറിഞ്ഞ സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ; വീട് ചോദിച്ചെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന ആരോപണവുമായി വീട്ടുകാർ

കോട്ടയം: അമ്മഞ്ചേരിയിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കുടയംപടി സ്വദേശികളായ നിഖിൽ രാജൻ, സി.ആർ അനന്ദു എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, വീട് ചോദിച്ചെത്തിയ കേസിലെ പ്രധാന പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തില്ലെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത് എത്തി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് കുടമാളൂരിലെ വീടിന് നേരെ അക്രമി സംഘം പെട്രോൾ ബോംബ് എറിഞ്ഞത്. വീട് ചോദിച്ചെത്തിയ ആൾ ആദ്യം മടങ്ങിയ ശേഷം പിന്നീട് എത്തിയ രണ്ടംഗ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞതെന്നാണ് ബന്ധുക്കളുടെ പരാതി. വീടിന്റെ തിണ്ണയിൽ കിടന്നിരുന്ന ഉപകരണങ്ങൾ അടക്കം കത്തി നശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ബന്ധുക്കൾ പരാതി നൽകുകയും വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും അതിവേഗം തന്നെ രണ്ട് പ്രതികൾക്കും ജാമ്യം ലഭിക്കുകയായിരുന്നു. ഇത് പൊലീസിന്റെ വീഴ്ചയാണ് എന്ന് ആരോപിച്ച് ആക്രമണത്തിന് ഇരയായ കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ തന്റെ വീട് ചോദിച്ചെത്തിയ പ്രതിയെ നേരിൽ കണ്ടിട്ടും കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ആക്രമണത്തിന് ഇരയായ കുടുംബം ആരോപിച്ചു.

Advertisements

Hot Topics

Related Articles