കോട്ടയം മൂലവട്ടത്തെ പെന്തക്കോസ്ത് ചർച്ചിൽ നിന്നും പാസ്റ്ററുടെ ഇരുചക്ര വാഹനം മോഷണം പോയി; മോഷണം പോയത് ചർച്ചിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം

കോട്ടയം: മൂലവട്ടത്തെ പെന്തക്കോസ്ത് ചർച്ചിൽ നിന്നും പാസ്റ്ററുടെ ഇരുചക്ര വാഹനം മോഷണം പോയി. ചർച്ചിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം ആണ് മോഷണം പോയത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചർച്ചിനു സമീപത്തെ പുരയിടത്തിലെ നായ്ക്കൾ കുരയ്ക്കുന്നത് കേട്ടിരുന്നതായി സമീപ വാസികൾ പറയുന്നു. എന്നാൽ, ഇന്ന് രാവിലെ പാസ്റ്റർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇരുചക്ര വാഹനം മോഷണം പോയതായി കണ്ടത്. സംഭവത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles