കനത്ത മഴയിൽ വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ.മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ. രണ്ട് പേരെ രക്ഷപ്പെടുത്തി. നിർമാണ തൊഴിലാളികൾ ആണെന്നാണ് പ്രാഥമിക നിഗമനം. മറ്റാരെങ്കിലും മണ്ണിനടിയിൽ കുടുങ്ങിയോ എന്ന് പരിശോധിക്കുന്നുണ്ട്. തുരങ്ക പാത നിർമാണം നടക്കുന്നതിന് അടുത്താണ് മണ്ണിടിഞ്ഞത്. സമീപ വീടുകളിൽ ഉള്ളവരെ മാറ്റി പാർപ്പിക്കുന്നു
Advertisements
ഗതാഗതം പൂർണമായും സ്തംഭിച്ചു. എൻഡിആർഎഫ് സംഘം സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുവമ്പാടി എംഎൽഎ സി.കെ.കാസിം പറഞ്ഞു.


