കോട്ടയം മരങ്ങാട്ടുപ്പള്ളിയിൽ ഭാര്യയുമായുള്ള തർക്കം; പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാശ്രമം നടത്തി ഇടുക്കി ചെറുതോണി സ്വദേശിയായ യുവാവ് ;  രണ്ട് മണിക്കൂർ നീണ്ട അനുനയത്തിനൊടുവിൽ രക്ഷപ്പെടുത്തി

മരങ്ങാട്ടുപിള്ളി: കുടുംബവഴക്കിനെ തുടർന്ന് യുവാവ് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. ഇടുക്കി ചെറുതോണി സ്വദേശി ലിജേഷ് (41) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുറിച്ചിത്താനം കുന്നങ്കിയിൽ കുടുംബസമേതം വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിൽ ഇരുവരെയും വിളിച്ചുവരുത്തി സംസാരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 8.30-ഓടെ വീണ്ടും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

Advertisements

തുടർന്ന് ലിജേഷ് മുറിയിൽ കയറി അകത്തുനിന്ന് വാതിൽ പൂട്ടി കരുതിവെച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസും പാലായിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട അനുനയശ്രമത്തിനൊടുവിൽ ലിജേഷിനെ ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസിന് സാധിച്ചു. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ കുളിപ്പിച്ച് സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. സംഭവത്തിൽ മരങ്ങാട്ടുപിള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles