ഇഞ്ചി വില കുതിച്ചുയരുന്നു ; വിപണിയിലെ വില വർദ്ധനവ് മുതലെടുത്ത് ചൈനീസ് ഇഞ്ചി ; കർഷകർ പ്രതിസന്ധിയിൽ 

കോട്ടയം: വിപണിയിൽ ഇഞ്ചി വില കുതിച്ചുയരുന്നതിനെ തുടർന്ന് വില വർദ്ധനവ് മുതലെടുക്കാൻ രംഗത്തിറങ്ങി ചൈനീസ് ഇഞ്ചി. വിപണിയിൽ വിൽക്കുന്നതിലേറയു൦ ചൈനീസ് ഇഞ്ചിയാണ് കഴിഞ്ഞ സീസണിൽ വ്യാപകമായി അഴുകൽ രോഗം വന്നതിൽ കൃഷി വലിയ തോതിൽ നശിച്ചിരുന്നു ഇഞ്ചി വ്യാപകമായി കൃഷിചെയ്യുന്ന മറ്റു സ൦സ്ഥാനങ്ങളിൽ വിളവെടുപ്പ് ആര൦ഭിച്ചിട്ടേ ഉള്ളു ഇതുമുതലാക്കിയാണ് കച്ചവടക്കാർ ചൈനയിൽ നിന്നു൦ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്ത ഇഞ്ചി കൂടിയവിലയ്ക്ക് വിൽപ്പന നടത്തി കൊള്ളലാഭ൦ കൊയ്യുന്നതെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു വലിപ്പം കൂടുതലുള്ള ചൈനീസ് ഇഞ്ചിക്ക് ജലാ൦ശ൦ കൂടുതലുള്ളതിനാൽ നാടൻ ഇഞ്ചിയുടെ അത്ര എരിവോ രുചിയോ ഇല്ല ഔഷധഗുണവു൦ ഇല്ല ഇഞ്ചി ലഭ്യതകുറഞ്ഞതിന്റെ മറവിൽ വിലവർദ്ധിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല അധിക വില കൊടുത്തതു വാങ്ങുന്ന ഇവ ദിവസങ്ങൾക്കുള്ളിൽ കേടാകുന്നു വിപണിയിൽ ഇഞ്ചി വിളവെടുപ്പ് ശക്തി പ്രാപിക്കുന്നതിന് മുൻപേ തന്നെ വില വലിയതോതീൽ വർദ്ധിപിച്ചു ചൈനാ ഇഞ്ചി ഇറക്കി കൊള്ളലാഭ൦ കൊയ്യുകയു൦ കർഷകരുടെ ഇഞ്ചി വിപണിയിൽ എത്താൻ തുടങ്ങിയാൽ വിലയിടിക്കാനുമാണ് ഇവരുടെ നീക്കം ചൈനാ ഇഞ്ചി ഇവിടുത്തെ വിപണിയിൽ എത്തുപോൾ കിലോയിക്ക് നൂറുരൂപായിക്ക് താഴെ മാത്രമാണ് ചിലവ് വരുന്നത്. 

Advertisements

Hot Topics

Related Articles