വ്യത്യസ്തനാം അനീഷിനെ ; സത്യത്തിൽ ആരും തിരിച്ചറിയുന്നില്ല ?

കോട്ടയം:രാഗങ്ങളോട് അനുരാഗമാണ് അനീഷിന്. ഗുരുക്കൻമാർ കണ്ടെത്തിയ രാഗങ്ങളെ ചിട്ടയോടെ ഉപാസിക്കുന്ന ജീവിതം. അപ്പോഴാണ് ഒരു ആഗ്രഹം. പുതിയ രാഗങ്ങൾ കണ്ടെത്താനാകുമോ. ആ ശ്രമം വിജയംകണ്ടു. ഒരു മനുഷ്യജന്മത്തിൽ വളരെ അപൂർവമായിമാത്രം സാധിക്കുന്ന ഒന്ന്. സംഗീതമെന്ന കടലിൽ ചെറു തുള്ളികളോട് അടുക്കാനായതിന്റെ സന്തോഷം പങ്കിടുകയാണ് കെ.എ. അനീഷ് എന്ന സംഗീത അധ്യാപകൻ. പുതിയ 16 രാഗങ്ങളാണ് ഇദ്ദേഹം ആവിഷ്കരിച്ചത്.സംഗീതമാണ് അനീഷിന് ഉപജീവനം. കുട്ടികളെ പഠിപ്പിച്ചും ഗാനമേളകളിൽ പാടിയും തുടർന്ന ജീവിതം. ലളിതഗാനങ്ങളോടുള്ള സ്നേഹം കാരണം അതിനാണ് കൂടുതൽ സമയം ചെലവിട്ടത്.

Advertisements

അവിടെനിന്നാണ് രാഗങ്ങളിലേക്ക് ഉപരിപഠനം പോയത്. സംഗീതലോകത്തെ പ്രമുഖർക്കുമുൻപിൽ പുതിയ രാഗങ്ങൾ അവതരിപ്പിച്ച് അനീഷ് അവരുടെ അംഗീകാരവും നേടി. കെ.ജി. ജയൻ(ജയവിജയ), ചെന്നൈ വി.പി. ധനഞ്ജയൻ, പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, കുമ്മനം കെ.ആർ. സത്യനേശൻ, മാവേലിക്കര പി. സുബ്രഹ്മണ്യം, എം.ജി. ശ്രീകുമാർ തുടങ്ങി നിരവധിയാളുകൾ അനീഷിന്റെ പരിശ്രമത്തെ പിന്തുണച്ചു.കർണാടകസംഗീതത്തിലെ ഗവേഷണം പുതിയ രാഗങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. കർണാടകസംഗീതജ്ഞൻ എണ്ണപ്പാടം വെങ്കട്ടരാമഭാഗവതരുടെ 52 കൃതികൾ അദ്ദേഹം പുതുതായി ചിട്ടപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനീഷിന്റെ പ്രവർത്തനത്തിന് ഭാഗവതരുടെ കുടുംബാംഗങ്ങളുടെ ആശീർവാദവുമുണ്ട്. വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുംവിധമാണ് ചിട്ടപ്പെടുത്തൽ.തൃപ്പൂണിത്തുറ സംഗീതകോളേജിൽനിന്ന് ഗാനഭൂഷണം നേടിയശേഷം ഗാനമേളകളിലൂടെയാണ് പൊതുവേദിയിലെ പ്രവേശനം.

പിന്നെ വിവിധ സ്കൂളുകളിൽ സംഗീത അധ്യാപകനായി. ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് പഠിക്കുന്ന കാലംമുതലുള്ള ശീലമാണ്. കൗതുകം കൊണ്ടുള്ള തുടക്കം. പിന്നെ വലിയ അഭിനിവേശമായിവളർന്നു. യേശുദാസ്, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ അടക്കമുള്ള ഒട്ടുമിക്ക ഗായകർക്കുവേണ്ടിയും ഗാനങ്ങൾ ചിട്ടപ്പെടുത്തി. രണ്ടു സിനിമയിൽ സംഗീതസംവിധാനം. പതിനഞ്ചോളം പുരസ്കാരങ്ങൾ. ഇപ്പോൾ വടവാതൂർ അമൃതം സ്കൂൾ ഓഫ് മ്യൂസിക് ആൻ‍ഡ് ഡാൻസ് അക്കാദമി ഡയറക്ടറാണ്. ഭാര്യ: ആർ.എൽ.വി. ശ്രീദേവി അനീഷ്, മക്കൾ: അനന്തകൃഷ്ണൻ, അമൃതതേജസ്വനി…..പുതിയ രാഗങ്ങൾ ഇവ

മധുരിത, അമൃതശ്രീ, പാർഥമുഖ, അനന്തശ്രീ, വിമലശ്രീ, തേജസ്വനി, സത്യശ്രീ, നീലഗന്ധി, വേദ, ശരണശ്രീ, കാർത്തിക, ലളിതശ്രീ, നേത്ര, മംഗളധ്വനി, ഭൈമി, രാമശ്രീ. രാഗങ്ങൾക്ക് കുടുംബാംഗങ്ങളുടേയും

ഗുരുക്കന്മാരുടേയും പേരുകളാണ് നൽകിയിരിക്കുന്നത്.

‘രാഗേന്ദ്രം’ അടുത്ത മാസം

വെങ്കട്ടരാമഭാഗവതരുടെ പുതുതായി ചിട്ടപ്പെടുത്തിയ 52 കൃതികളുടെ പുനരാവിഷ്കാരവും അടുത്ത മാസം കോട്ടയത്ത് പുതിയ രാഗങ്ങളുടെ ആവിഷ്കാരവും നിർവഹിക്കപ്പെടുകയാണ് ‘രാഗേന്ദ്രം’ പരിപാടിയിലൂടെ.

കുമ്മനം ശശികുമാർ ചെയർമാനും പി.ജി. ഗോപാലകൃഷ്ണൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘമാണ് പരിപാടി നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.