എറണാകുളം: തന്‍റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കുമെന്നായിരുന്നു കെ സുധാകരൻ ഭീഷണിപ്പെടുത്തിയതായി പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരൻ അനൂപ് അഹമ്മദ് . അനൂപിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്ത സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞത്.
സുധാകരന്‍റെ ഭീഷണി ഓഡിയോ എബിൻ ഫോണിൽ കേൾപ്പിച്ചു. മോൺസന് പണം കൊടുക്കുമ്പോൾ കെ.സുധാകരൻ ഒപ്പമുണ്ടായിരുന്നു. വിദേശപണം വരുന്നതിലേ പ്രശ്നം തീർന്നാൽ എല്ലാം ശരിയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. പണം വന്നാൽ നൂറ് കോടി ഇറക്കി കെ.സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൺസൻ പറഞ്ഞുവെന്നും അനൂപ് അഹമ്മദ് ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം , ക്രൈം ബ്രാഞ്ച് നോട്ടീസ് പ്രകാരം നാളെ അന്വേഷണസംഘത്തിന് മുൻപാകെ കെ സുധാകരൻ ഹാജരാകണം.അറസ്റ്റുണ്ടായാലും അന്‍പതിനായിരം രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിക്കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.
പരാതിക്കാരിൽ നിന്ന് മോൺസൺ വാങ്ങിയ 25 ലക്ഷത്തിൽ നിന്നും പത്ത് ലക്ഷം രൂപ മോൺസൺ സുധാകരന് വീട്ടിൽ വെച്ച് കൈമാറിയെന്ന മോൺസന്‍റെ ജീവനക്കാരുടെ മൊഴിയിലാണ് ക്രൈം ബ്രാഞ്ച് സുധാകരനെ പ്രതിചേർത്തത്.