ലഹരിയോട് നോ പറയാം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് പ്രൗഢ​ഗംഭീര തുടക്കം

ചിത്രം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര കാസർ​ഗോഡ് നർക്കിലക്കാട് എം.ജി.എം സ്ക്കൂളിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ജോമോൻ ജോസ്,ഗിരിജ മോഹനൻ, എം ഷാജർ, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ,പി സി ഇസ്മായിൽ, ലിസ പി വി, ഫാ ഷാജൻ വർ​ഗീസ്,രെഞ്ചു എം ജോയ്, ജോജി പി തോമസ്, ഫാ വിജു ഏലിയാസ്, ഫാ ജെയിൻ സി മാത്യു എന്നിവർ സമീപം

Advertisements

കാസർഗോഡ് : രാഷ്ട്രീയ യാത്രകൾക്കും, പോരാട്ടങ്ങൾക്കും അരങ്ങൊരുങ്ങാറുള്ള കാസർ​ഗോഡ് നിന്ന് ലഹരിക്കെതിരായ പടയൊരുക്കത്തിന് തുടക്കമിട്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് കാസർഗോഡ് നിന്നും തുടക്കമായി. നർക്കിലക്കാട് എംജിഎം സ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല എം.എൽ.എ സംസ്‌ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതു സമൂഹം ഒറ്റകക്കെട്ടായി ലഹരിക്കെതിരെ നിലപാടെടുക്കണമെന്നും അതിൽ യുവജനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ മുഖ്യാതിഥിയായി യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ,പി.സി ഇസ്മായിൽ,യുവജനപ്രെസ്‌ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്‌ ഫാ ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം ജോയ് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ ഷാജൻ വർഗീസ്, ജോജി പി തോമസ്,ഫാ പി.സി അലക്‌സ്, ഫാ എൽദോ കുര്യാക്കോസ്, ഫാ ജോസഫ് ചാക്കോ,ലിസ പി.വി,നിതിൻ കുര്യാക്കോസ്, അബിൻ ജേക്കബ്, അനീഷ് ജേക്കബ്, അബി എബ്രഹാം, ജിജോ ജോർജ്, ജിൻസ് തടത്തിൽ, നിബിൻ നല്ലവീട്ടിൽ, ആശ്വിൻ വി റെജി എന്നിവർ പ്രസം​ഗിച്ചു.

Hot Topics

Related Articles