ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല ; മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശവാണി : ആൻ്റോ ആൻ്റണി

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശവാണിയെ പോലെ പെരുമാറുന്നു എന്നും ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയ്ക്ക് താല്‍പ്പര്യം ഇല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ റേഡിയോ പോലെയാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രി ജനങ്ങളെ ഭയപ്പെടുകയാണ്. സാധാരണ മുഖ്യമന്ത്രിമാര്‍ വികസനം പറഞ്ഞ് വോട്ടു പിടിയ്ക്കുമ്ബോള്‍ ഇവിടെ രാഷ്ട്രീയം പറഞ്ഞാണ് വോട്ട് പിടിയ്ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇപ്പോള്‍ പിണറായോട് വലിയ ഇഷ്ടമാണ്. ഇതിന്റെ കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles