മാനന്തവാടി:പോലീസ് ക്രൂരതയെ കുറിച്ച് വീണ്ടും വെളിപ്പെടുത്തൽ പുറത്ത്. മാസ്ക് ശരിയായി ധരിക്കാത്തതിന് തലപ്പുഴ പൊലീസിൽ നിന്ന് ക്രൂര മർദനമേറ്റുവാങ്ങേണ്ടി വന്നതായി മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവർ ആരോപിച്ചു. സംഭവം 2021-ലാണ് നടന്നത്.യുവാക്കളുടെ ആരോപണം പ്രകാരം, സി.ഐ. പി.കെ. ജിജീഷ്, എസ്.ഐ. പി.ജെ. ജിമ്മി എന്നിവരാണ് മർദനത്തിന് പിന്നിൽ. പോലീസിന്റെ ആക്രമണത്തിൽ ഇക്ബാലുദ്ദീന്റെ മുഖത്തെ എല്ലുകൾ പൊട്ടുകയും പല്ലുകൾ തകർന്നുമായിരുന്നു.എന്നാൽ, ഇക്ബാലുദ്ദീൻ സ്റ്റേഷനിൽ വെച്ച് ഭിത്തിയിൽ ഇടിച്ച് പരിക്ക് സ്വയം ഉണ്ടാക്കിയതാണ് എന്നും, പോലീസുകാരനെ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നുമാണ് പൊലീസ് നിലപാട്.സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യമുയർന്നപ്പോൾ, മാവോയിസ്റ്റ് ഭീഷണി ഉന്നയിച്ച് ദൃശ്യങ്ങൾ നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ് പൊലീസിൻ്റെ ഭാഗത്ത് നിന്ന് ലഭിച്ചത്.ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചു. ഇതിനിടെ, സി.ഐ. ജിജീഷിനെതിരെ കോഴിക്കോട്, കാസർകോട് ജില്ലകളിലും സമാനമായ മർദനാരോപണങ്ങൾ നിലനിൽക്കുന്നുവെന്നതാണ് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
“മാസ്ക് ശരിയായി ധരിക്കാത്തതിന്; തലപ്പുഴ പൊലീസ് ക്രൂരമായി മർദിച്ചു” – മാനന്തവാടി സ്വദേശികളുടെ വെളിപ്പെടുത്തൽ
