അര്‍ത്തുങ്കലില്‍ വിശ്വാസി പ്രവാഹം

ആലപ്പുഴ : അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ച് പ്രധാന തിരുനാൾ ദിനമായ ഇന്ന് അർത്തുങ്കൽ വെളുത്തച്ഛന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേര്‍ന്നു. വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർഥന ഗീതവുമായി വിശ്വാസികൾ പ്രദക്ഷിണത്തെ ഭക്തിസാന്ദ്രമാക്കി.

കടപ്പുറം മുതൽ പള്ളിവരെ അണിനിരക്കുന്ന വിശ്വാസികൾ പൊൻവെള്ളിക്കുരിശുകളും ഒപ്പം നിറപ്പകിട്ടാർന്ന മുത്തുക്കുടകളുമായി എഴുന്നള്ളത്തിന് അകമ്പടിയേകി.പ്രദക്ഷിണത്തിന് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന തേര് മൂത്തേടത്ത് രാജകുടുംബത്തിൽ നിന്നു സമ്മാനിച്ചതായിരുന്നു. ജീർണിച്ചു പോയ തേരിന്റെ സ്ഥാനത്ത് ഇപ്പോൾ ശിൽപവേലകളോടു കൂടിയ രൂപക്കൂടിലാണ് തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്.

Hot Topics

Related Articles