തിഹാർ ജയിലിലെ രണ്ടാം നമ്പര്‍ മുറിയില്‍ തടവുകാരനായി അരവിന്ദ് കെജ്‌രിവാള്‍ ; ജയിലില്‍ പ്രത്യേക ഭക്ഷണക്രമവും, ടി വി കാണാനുള്ള സൗകര്യം

ന്യൂഡല്‍ഹി: തിഹാർ ജയിലിലെ രണ്ടാം നമ്പര്‍ തടവ് മുറിയില്‍ ഏപ്രില്‍ 15 വരെ തടവുകാരനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉണ്ടാകും. 24 മണിക്കൂർ സിസിടിവി നിരീക്ഷണത്തിലാകും കെജ്‌രിവാളിന്റെ ജയില്‍ ജീവിതം.

Advertisements

ദല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്‌രിവാളിന് പ്രത്യേക പരിഗണനകളുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പരിഗണനയുടെ അടിസ്ഥാനത്തില്‍ കെജ്‌രിവാളിന് തീഹാർ ജയിലില്‍ ടെലിവിഷന്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാര്‍ത്താ, വിനോദ, കായിക ചാനലുകള്‍ ഉള്‍പ്പെടെ ഇരുപതോളം ചാനലുകളാണ് അനുവദിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജയിലില്‍ 24 മണിക്കൂറും ഡോക്ടറുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ലഭിക്കും. കെജ്‌രിവാളിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജയിലില്‍ പ്രത്യേക ഭക്ഷണക്രമമാകും ഉണ്ടാവുക.

തിഹാറിലെ തടവുകാര്‍ ദിവസവും രാവിലെ ആറരയ്‌ക്കാണ് എഴുന്നേല്‍ക്കേണ്ടത്. പ്രഭാത ഭക്ഷണമായി ചായയും ഏതാനും ബ്രഡുകളുമാണ് ലഭിക്കുക. തുടര്‍ന്ന് കുളിക്കാം. രാവിലെ 10.30-നും 11 മണിക്കും ഇടയിലാണ് ഉച്ചഭക്ഷണം. കറിക്കൊപ്പം അഞ്ച് റൊട്ടികളോ ചോറോ ലഭിക്കും. തുടര്‍ന്ന് മൂന്ന് മണി വരെ തടവുകാരെ സെല്ലില്‍ അടയ്‌ക്കും. വൈകിട്ട് 3.30ന് ചായയും രണ്ട് ബിസ്‌കറ്റുകളും ലഭിക്കും. നാല് മണിക്ക് അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്താം. കെജ്‌രിവാളിനെ ജയിലില്‍ എത്തിച്ചതോടെ തിഹാർ ജയില്‍ പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചു.

Hot Topics

Related Articles