ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണി; രജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരുവേ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണ് താരപുത്രനെന്ന് എന്‍സിബി പ്രത്യേക കോടതിയെ അറിയിച്ചു. വലിയ അളവിലുള്ള ലഹരി മരുന്നിനെക്കുറിച്ച് ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്രയും ലഹരി വാങ്ങുന്നതിനാല്‍ ഇത് സ്വന്തം ഉപയോഗത്തിനു മാത്രമാകില്ലെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

Advertisements

സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റില്‍ നിന്നാണ് ആര്യന്‍ ലഹരിമരുന്ന് വാങ്ങാറുള്ളത്. ആര്യനെയും അര്‍ബാസിനെയും കപ്പലില്‍ കയറുന്നതിന് മുന്‍പാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അതിനാല്‍ അവര്‍ ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്റെ വാദം. യുവാക്കളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Hot Topics

Related Articles