ശരീര താപനില അളക്കും, മരുന്നും ആഹാരവും കൃത്യസമയത്ത് എത്തിക്കും; കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ച് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍

പത്തനംതിട്ട: കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്ത് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ഓരോ രോഗിടെയും കിടക്കയ്ക്ക് സമീപത്തെത്തി മരുന്ന് വിതരണം നടത്താനും കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഓരോരുത്തര്‍ക്കും ആഹാരം എത്തിക്കാനും റോബോട്ടിന് സാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Advertisements

ശരീരതാപനില അളക്കാന്‍ കഴിയുന്ന ഉപകരണം യന്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഓരോ രോഗിയുടെയും ശരീരതാപനില എടുത്ത ശേഷം സ്മാര്‍ട്ട് ഫോണിലൂടെ നഴ്സിനോ ഡോക്ടര്‍ക്കോ റിസല്‍ട്ട് എത്തിക്കാനും ഓട്ടോമാറ്റിക് സ്മാര്‍ട്ട് റോബോട്ടിന് സാധിക്കും. കോവിഡ് വാര്‍ഡിലെ മാലിന്യ ശേഖരണവും നടത്തുന്ന റോബോട്ടിനെ സ്മാര്‍ട്ട് ഫോണ്‍ വഴി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഹോസ്പിറ്റല്‍ കണ്‍ട്രോളിങ് സംവിധാനവുമായി ഇതിനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനന്തു സന്തോഷ്, എ.അശ്വിന്‍, എസ്.സൂരജ്, രാജേഷ് ആര്‍.കുറുപ്പ് എന്നീ വിദ്യാര്‍ഥികളാണ് യന്ത്രോപകരണം വികസിപ്പിച്ചത്. ഇവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും പിന്തുണയും നല്‍കി ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസറായ സാംസണ്‍ ജോര്‍ജും എച്ച്.ഒ.ഡി. കെ.വിനീതും ഒപ്പമുണ്ട്.

Hot Topics

Related Articles