ഗോവയില്‍ ഇത്തവണയും കുതിരക്കച്ചവടം..? കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സൗത്ത് ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി; സ്ഥാനാര്‍ത്ഥികളുടെ യോഗം വിളിച്ച് ബിജെപി; ഗവര്‍ണറെ കാണാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്നതിന് മുന്‍പേ ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസും ബിജെപിയും. വൈകുന്നേരം മൂന്ന് മണിക്ക് ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. നാല് മണിക്ക് ബിജെപി സ്ഥാനാര്‍ത്ഥികളുടെ യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സൗത്ത് ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. 38 സ്ഥാനാര്‍ഥികളും റിസോര്‍ട്ടില്‍ ഉണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം സ്ഥാനാര്‍ഥികളെ എത്തിച്ച്, കൂറുമാറില്ലെന്ന് കോണ്‍ഗ്രസ് സത്യം ചെയ്യിച്ചിരുന്നു. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

Advertisements

കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാനമായ കുതിരക്കച്ചവടത്തിന് ഗോവ വീണ്ടും സാക്ഷിയാകാനാണ് സാധ്യത. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും വലിയ സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിലാണ് ഗോവയില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍.

അതേസമയം, ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും റിസോര്‍ട്ടില്‍ എത്തിയത് പിറന്നാളാഘോഷത്തിനാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ദിഗംബര്‍ കാമത്ത് പറഞ്ഞു. ഗോവയില്‍ കൂറ് മാറ്റ ഭീഷണി പാര്‍ട്ടിക്കില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നില്ല, കോണ്‍ഗ്രസ് അധികാരത്തിലെത്തും. സഖ്യ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. കേവല ഭൂരിപക്ഷം കിട്ടാത്ത പക്ഷം മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. തൃണമൂലും എഎപിയുമായെല്ലാം നേതൃത്വം ചര്‍ച്ചകള്‍ നടത്തുണ്ട്- ദിഗംബര്‍ കാമത്ത് പറഞ്ഞു.

Hot Topics

Related Articles