റോഡരികിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ദളിത് സ്ത്രീയെ സമീപത്തെ വീട്ടിലെയാൾ മർദ്ദിച്ചതായി പരാതി : മർദനമേറ്റത് ചന്തിരൂർ സ്വദേശിയ്ക്ക്

അരൂർ: റോഡരികിൽ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ദളിത് സ്ത്രീയെ സമീപത്തെ വീട്ടിലെയാൾ മർദ്ദിച്ചു. ചന്തിരൂർ കുനങ്ങാട്ടുകളത്തിൽ അശോകന്റെ ഭാര്യ രാധ(58)ക്കാണ് മർദ്ദനമേറ്റത്. ഗുരുതരാവസ്ഥയിൽ വഴിയോരത്ത് അവശയായികിടന്ന രാധയെ നാട്ടുകാരാണ് തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിലും വിദഗ്ധചികിത്സയ്ക്കായി ചേർത്തല ഗവ. ആശുപത്രിയിലേക്കും മാറ്റിയത്.തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ചന്തിരൂർ മത്സ്യമാർക്കറ്റിന് സമീപം പഴയദേശീയപാതയ്ക്കരികിലായിരുന്നു സംഭവം.

Advertisements

കഴിഞ്ഞദിവസം മത്സ്യ കച്ചവടം നടത്തിയ രാധ ഉൾപ്പെടെയുള്ളവരുടെ മത്സ്യത്തട്ടും മത്സ്യങ്ങളും നശിപ്പിച്ചിരുന്നു.ചന്തിരൂർ പുത്തൻപുരയ്ക്കൽ റഫീഖ് എന്നയാൾക്കെതിരെ മത്സ്യത്തൊഴിലാളികൾ പരാതി അരൂർ പൊലീസിൽ നൽകിയിരുന്നു. ഞായറാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് തട്ടിനുസമീപം ചരുവത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യങ്ങൾ തിങ്കളാഴ്ച രാവിലെ മീൻ വിൽക്കാനെത്തിയപ്പോൾ മീനും മീൻ തട്ടും ഇയാൾ എടുത്തു
കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. മീൻ തട്ടു സ്ഥാപിച്ചിരുന്ന സ്ഥലത്ത് റോഡിൽ കെട്ടിട നിർമാണാവശിഷ്ടങ്ങൾ കൊണ്ടുവന്നുകൂട്ടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ രണ്ടു പുരുഷതൊഴിലാളികളും മീൻ തട്ടുവച്ച് മൽസ്യക്കച്ചവടം ചെയ്യുന്നുണ്ടായിരുന്നു. ഇതിനു സമീപ
വും മണലും കെട്ടിട നിർമാണാവശിഷ്ടങ്ങളും കൊണ്ടുവന്നു തള്ളിമത്സ്യ കച്ചവടം തടസ്സപ്പെടുത്തിയിരുന്നു.കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കാത്തതാണ് തുടർച്ചയായ ഉപദ്രവങ്ങൾക്കും ഒടുവിലുണ്ടായ മർദ്ദനത്തിനും കാരണമെന്ന് നാട്ടുകാർ പറഞ്ഞു.മത്സ്യ കച്ചവടം നടത്തിക്കൊണ്ടിരിക്കെ രാധയെ ജാതി പേരുവിളിച്ച് ആക്ഷേപിച്ചു കൊണ്ടാണ് മർദ്ദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Hot Topics

Related Articles