കോട്ടയം മൂലവട്ടത്ത് നിന്നും പാസ്റ്ററുടെ ഇരുചക്ര വാഹനങ്ങൾ അടക്കം മോഷ്ടിച്ച കേസ്; മൂലവട്ടത്ത് ബന്ധങ്ങളുടെ യുവാവ് അടക്കം മൂന്നു പേർ കൂത്താട്ടുകുളം പൊലീസിന്റെ പിടിയിൽ; മൂന്നു പ്രതികളെ പിടികൂടിയത് ചിങ്ങവനം പൊലീസിന്റെ സഹായത്തോടെ

കോട്ടയം: ദിവസങ്ങൾക്ക് മുൻപ് മൂലവട്ടത്ത് നിന്നും പാസ്റ്ററുടെ ബൈക്ക് അടക്കം മോഷ്ടിച്ച കേസിൽ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം പൊലീസിന്റെ സഹായത്തോടെ കൂത്താട്ടുകുളം പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂലവട്ടത്ത് ബന്ധങ്ങളുടെ കഞ്ചാവ് മാഫിയ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി പണിക്കവീട്ടിൽ മുഹമ്മദ് ഷഹൽ, പട്ടാമ്പി വവന്നൂർ തട്ടാരത്തുകുടിയിൽ വീട്ടിൽ ടി.കെ ആഷിഫ്, പട്ടാമ്പി ഞങ്ങാൻഗിരി ജിബിൻ ബെൻഷാദ് എന്നിവരെയാണ് ചിങ്ങവനം പൊലീസിന്റെ സഹായത്തോടെ കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. മൂലവട്ടത്ത് നിന്നും മോഷണം പോയത് അടക്കം മൂന്നു ഇരുചക്ര വാഹനങ്ങളും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ ജൂലൈ ആറിന് രാത്രിയിലാണ് മൂലവട്ടം പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്നത്. മൂലവട്ടം കുറുപ്പൻപടി ഭാഗത്തെ പെന്തക്കോസ്ത് ചർച്ചിലെ പാസ്റ്ററുടെ ബൈക്ക് മോഷ്ടിച്ച സംഘം പ്രദേശത്തെ വിവിധ വീടുകളിൽ കയറി മോഷണ ശ്രമം നടത്തുകയുമായിരുന്നു പ്രതികൾ. ഇതേ തുടർന്ന് ചിങ്ങവനം പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, പാലക്കാട് നിന്ന് അടക്കം മോഷണം പോയ മൂന്നു ബൈക്കുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതികൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ട കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രതികളെ കൈമാറുകയായിരുന്നു. പ്രതികൾക്ക് എതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു.

Hot Topics

Related Articles