പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യണം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബഹളമുണ്ടാക്കി ഇതര സംസ്ഥാന തൊഴിലാളി ; തടയാൻ എത്തിയ പോലീസുകാരനെ കുത്തി

കോട്ടയം : പ്രസവ വാർഡിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണോന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതര സംസ്ഥാനക്കാരൻ്റെ അതിക്രമം.
പിടികൂടാനെത്തിയ
പൊലീസുകാരന് കുത്തേറ്റു.
ഗാന്ധിനഗർ സ്റ്റേഷനിലെ
സീനിയർ സി പി ഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്.
പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പൊലീസ് പിടികൂടി.
ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൈനക്കോളജി വാർഡിൽ അഡിമിറ്റായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം.

Advertisements

Hot Topics

Related Articles