കാനഡയിൽ രോഗിയുമായി ലൈംഗികബന്ധം പുലർത്തിയ ഇന്ത്യക്കാരിയായ വനിതാ ഡോക്ടറുടെ രജിസ്ട്രേഷൻ റദ്ദാക്കി

കാനഡ:ആശുപത്രിയിലെത്തി ചികിത്സ തേടിയ രോഗിയുമായി ലൈംഗികബന്ധം പുലർത്തിയെന്ന പരാതിയിൽ കാനഡയിലെ ഇന്ത്യൻ വനിതാ ഡോക്ടർ സുമൻ ഖുൽബിനെതിരെ നടപടി. ഒൻറാരിയോയിലെ കോളജ് ഓഫ് ഫിസീഷ്യൻസ് ആൻഡ് സർജൻസ് രജിസ്ട്രേഷൻ റദ്ദാക്കി.ജിം ട്രെയിനറായ യുവാവാണ് പരാതി നൽകിയിരിക്കുന്നത്. കൊക്കെയ്ൻ കലർത്തിയ വിറ്റാമിൻ കുത്തിവയ്പ്പ് നൽകിയ ശേഷം, താൻ മയക്കത്തിലായിരിക്കെ, സമ്മതമില്ലാതെ തന്റെ ലൈംഗികാവയവങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ഓറൽ സെക്സ് ചെയ്യുകയുമായിരുന്നു ഡോക്ടർ സുമൻ നടത്തിയതെന്ന് യുവാവ് കോടതിയിൽ മൊഴിനൽകി.

Advertisements

തുടർന്ന്, പരാതിക്കാരനായ യുവാവിനോടൊപ്പം ലൈംഗികബന്ധവും പുലർത്തിയിരുന്നു. മാത്രമല്ല, മറ്റ് രണ്ട് രോഗികളോട് പ്രണയാഭ്യർഥന നടത്തിയതായും, മറ്റുചിലരെ സ്വകാര്യ ബിസിനസ് പങ്കാളികളാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. രോഗികളെ രോഗികളായി കാണാതെ സുഹൃത്തുക്കളായും, പങ്കാളികളായും, വ്യക്തിപരമായ സന്തോഷത്തിനായും സമീപിച്ചതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.അതേസമയം, ക്ലിനിക്കിൽ സുഹൃത്തുക്കൾക്കായി പാർട്ടി സംഘടിപ്പിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2001-ൽ കാനഡയിലെ കനാട്ടയിൽ വീടുവാങ്ങി ഫാമിലി ഫിസീഷ്യനായി ജോലി ആരംഭിച്ച സുമൻ, പിന്നീട് വീടിനെ സ്വകാര്യ ക്ലിനിക്കാക്കി മാറ്റിയിരുന്നു. 2015-ൽ അടുത്തുള്ള ജിമ്മിൽ ചേർന്നപ്പോൾ പരാതിക്കാരനായ ട്രെയിനറെ പരിചയപ്പെടുകയായിരുന്നു. വിറ്റാമിൻ തെറാപ്പിയും തുടർന്ന് മസിൽ ട്രെയിനിംഗിനുള്ള ഫിസിക്കൽ തെറാപ്പിയും നൽകുന്നതിനിടെയാണ് ലൈംഗിക ദുരുപയോഗം നടന്നതെന്ന് ആരോപണം.

വാസ്തവവിരുദ്ധ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും താൻ അപ്പീൽ പോകുമെന്നും സുമൻ പ്രസ്താവനയിൽ അറിയിച്ചു. “കൊക്കെയ്ൻ രോഗികൾക്ക് നൽകിയിട്ടില്ല. പ്രൊകെയ്ൻ എന്ന ഔഷധ കുത്തിവയ്പ്പാണ് ഞാൻ നൽകിയതെന്ന് തെറ്റിദ്ധാരണയിലാണ് പരാതി,” എന്നും അവർ വ്യക്തമാക്കി. എന്നാൽ, പരാതിക്കാരനായ ജിം ട്രെയിനറുമായി ശാരീരികബന്ധം പുലർത്തിയിരുന്നതായി സുമൻ സമ്മതിച്ചു.

Hot Topics

Related Articles