യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രിയെ വധിച്ചതിന് തിരിച്ചടി: ‘ഇസ്രയേൽ കപ്പലുകൾക്ക് നേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം;’കടലിന് മുകളിൽ വട്ടമിട്ട് ഡ്രോണു കൾ:വിവരം നൽകുന്നത് റഷ്യയെന്ന് റിപ്പോർട്ട്

കൊയ്‌റോ:യെമൻ ഹൂതി ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയടക്കം 12 ഉന്നതരെ വധിച്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ, ഹൂതികൾ പ്രതികാരപ്രഖ്യാപനവുമായി രംഗത്തെത്തി. വടക്കൻ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പലുകളെയാണ് ഹൂതികൾ ഡ്രോൺ-മിസൈൽ ആക്രമണത്തിലൂടെ തകർത്തതെന്ന് അവകാശപ്പെട്ടു.ആക്രമണം നടന്ന സമയം വ്യക്തമാക്കിയിട്ടില്ല. കടൽ ചരക്കുനീക്കവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വൃത്തങ്ങൾ ആക്രമണത്തെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, അധിനിവേശ പലസ്തീനിലേക്കുള്ള ചരക്കു ഗതാഗതം തടയാനുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് കപ്പലുകൾ സഞ്ചരിച്ചതെന്ന് ഹൂതികളുടെ വിശദീകരണം.

Advertisements

സാധാരണ ആക്രമണങ്ങൾ നടക്കാറില്ലാത്ത സൗദി തീരത്തിനു സമീപത്തായിരുന്നു പുതിയ ആക്രമണം. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായിട്ടാണ് ഹൂതികൾ 2023 മുതൽ കപ്പലുകളെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.റഷ്യൻ സഹായം ലഭിച്ചതെന്ന റിപ്പോർട്ട്വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം, ചെങ്കടലിലെ ചരക്കുനീക്കം സംബന്ധിച്ച വിവരങ്ങൾ റഷ്യയാണ് ഹൂതികൾക്ക് നൽകുന്നത്. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ഇറാൻ വഴിയാണു കൈമാറുന്നത്. ഇതോടെ അന്താരാഷ്ട്ര കടൽഗതാഗതത്തിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടുവെന്നാണ് സൂചന.ഇപ്പോഴുവരെ നൂറോളം കപ്പലുകൾ ആക്രമണത്തിന് ഇരയായിട്ടുണ്ട്. നാല് നാവികർ കൊല്ലപ്പെട്ടു. രണ്ട് കപ്പലുകൾ മുങ്ങി. ഒരു കപ്പലും ജീവനക്കാരും ഇപ്പോഴും ഹൂതികളുടെ പിടിയിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 ഉന്നതരുടെ വധം സ്ഥിരീകരിച്ചു.സനാഅയിൽ നടന്ന ശവസംസ്കാര ചടങ്ങിലാണ് ഹൂതി പ്രധാനമന്ത്രി അഹമ്മദ് ഗലേബ് അൽ-റഹാവിയടക്കം 12 പേരെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. സൈനിക ജനറൽമാരടക്കം കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പൊതുവേദിയിൽ പ്രദർശിപ്പിച്ച ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു.ചടങ്ങിൽ “അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. ഹൂതി ഭരണകൂടത്തിന്റെ താത്കാലിക നേതാവ് മുഹമ്മദ് മിഫ്തയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.ഹൂതി നേതൃത്വം ലക്ഷ്യമാക്കിഇസ്രയേൽ മാധ്യമങ്ങൾ പ്രകാരം, കഴിഞ്ഞ ആഴ്ച സനാഅയിൽ നടന്ന വ്യോമാക്രമണം മുഴുവൻ ഹൂതി നേതൃത്വത്തെയും ലക്ഷ്യമിട്ടതായിരുന്നു. പ്രധാനമന്ത്രി അൽ-റഹാവിയും പ്രതിരോധ മന്ത്രി മുഹമ്മദ് അൽ-അത്താഫിയും ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ-കരീം അൽ-ഗമാരിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഹൂതികളുടെ ശക്തനായ പരമോന്നത നേതാവ് അബ്ദുൽ മാലിക് അൽ-ഹൂതി ജീവനോടെയുണ്ടെന്നാണ് വിവരം. എങ്കിലും അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.യുഎൻ ഓഫീസ് റെയ്ഡ് ചെയ്തുസംഭവത്തിനു പിന്നാലെ സനായിലെ ഐക്യരാഷ്ട്ര സഭാ ഓഫീസിൽ ഹൂതികൾ റെയ്ഡ് നടത്തി 11 പേരെ തടങ്കലിലാക്കി. പിടിയിലായവരുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.

പശ്ചാത്തലം

2014 മുതൽ യെമനിൽ ആഭ്യന്തരയുദ്ധം തുടരുകയാണ്. വടക്കൻ യെമനിലെ സനാഅ അടക്കമുള്ള മേഖലകൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. തെക്കൻ ഭാഗങ്ങൾ റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിലാണുള്ളത്. അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത് ഈ സർക്കാരിനാണ്. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളോടൊപ്പം ഇസ്രയേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികൾ.

Hot Topics

Related Articles