“സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ, പാചകവാതക വില 500 രൂപയാക്കും”: ലക്ഷ്യം തിരഞ്ഞെടുപ്പ് ; ജനപ്രിയ വാഗ്ദാനങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭോപ്പാല്‍: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശില്‍ കോൺഗ്രസ് കോണ്‍ഗ്രസ് അധികാരത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കും. സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ നൽകുമെന്നും, പാചകവാതക വില 500 രൂപയാക്കുമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രഖ്യാപനം.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് കടക്കെണിയില്‍ നിന്നും ആശ്വാസം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പഴയ സ്‌കീം പ്രകാരമാക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. നൂറ് യൂണിറ്റ് വരെ വൈദ്യുത ഉപയോഗത്തിന് ചാര്‍ജ്ജ് ഈടാക്കില്ലെന്നും ഖാര്‍ഗെ വാഗ്ദാനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ കര്‍ണ്ണാകടയില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറിയിരുന്നു. ഇതു തന്നെയാണ് മധ്യ പ്രദേശിലും കോൺഗ്രസ് കണക്കുകൂട്ടുന്നത്.

Hot Topics

Related Articles