ഓഗസ്റ്റ് 28 യൂണിയനിലെ വിവിധ ശാഖകളിൽ പതാക ദിനാചരണം നടത്തും: കെ.പി.എം.എസ്

തലയോലപ്പറമ്പ് : മഹാത്മ അയ്യങ്കാളിയുടെ 159 മത് ജയന്തി അവിട്ടാഘോഷത്തിന്റെ ഭാഗമായി കെ.പി.എം.എസ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം ഓഗസ്റ്റ് 28 പതാക ദിനമായി ആചരിക്കും. രാവിലെ 9 മണിക്ക് ശാഖ കേന്ദ്രങ്ങളിലും സഭാംഗങ്ങളുടെ ഭവനങ്ങളിലും പതാക ഉയർത്തും. തലയോലപ്പറമ്പ് യൂണിയൻതല ഉദ്ഘാടനം 2509 ആം നമ്പർ വൈപ്പാടമ്മേൽ ശാഖയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.കൃഷ്ണകുമാർ നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.പി.അനിൽകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി. സലിൻ, ട്രഷറർ ഒ.വി. പ്രദീപ് തുടങ്ങി മറ്റ് ഭാരവാഹികളും പങ്കെടുക്കും. അയ്യൻകാളിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥന ഗാനം ആലപിക്കും.

Advertisements

സെപ്റ്റംബർ 9 ന് നടക്കുന്ന അവിട്ടം ദിനാഘോഷം സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖ അംഗങ്ങളെയും പങ്കെടുപ്പിച്ച് തലയോലപ്പറമ്പ് ആശുപത്രി കവലയിൽ നിന്നും സെൻട്രൽ ജംഷ്ഷനിലേക്ക് ഘോഷയാത്ര നടത്തും, നിശ്ചലദൃശ്യം, കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഘോഷങ്ങളുടെ ഭാഗമായി നടന്നുവന്ന കുടുംബ സംഗമങ്ങളുടെ സമാപനം സെക്രട്ടറിയേറ്റ് അംഗം എൻ.ബിജു ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.സി.ജയൻ അധ്യക്ഷത വഹിക്കും.

Hot Topics

Related Articles