ഓഗസ്റ്റ് 28 കെ.പി.എം.എസ് പതാക ദിനമായി ആചരിക്കും.

വൈക്കം: മഹാത്മ അയ്യങ്കാളിയുടെ 159 മത് ജയന്തി അവിട്ടാഘോഷത്തിന്റെ ഭാഗമായി കെ.പി.എം.എസ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം ഓഗസ്റ്റ് 28 പതാക ദിനമായി ആചരിക്കും. രാവിലെ 9 മണിക്ക് ശാഖ കേന്ദ്രങ്ങളിലും സഭാംഗങ്ങളുടെ ഭവനങ്ങളിലും പതാക ഉയർത്തും. യൂണിയൻതല ഉദ്ഘാടനം വൈക്കത്ത് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുന് നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് ഷാജി ഇടംപാടം അധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ടി.ഷാജിമോൻ, ഖജാൻജി വി.വി.ശശീന്ദ്രൻ തുടങ്ങി മറ്റ് ഭാരവാഹികളും പങ്കെടുക്കും.

Advertisements

Hot Topics

Related Articles