എൻ്റെ ബാറ്റിൽ നിന്ന് സിംഗിളോ ഡബിളോ  വരണമെങ്കിൽ ടൈമിം​ഗ് പിഴച്ചതാവണം: ഡൽഹിയുടെ കുറ്റനടിക്കാരൻ ഓപ്പണർ പറയുന്നു 

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ബാറ്റിം​ഗ് വിസ്ഫോടനം കൂടെ നടത്തിയിരിക്കുകയാണ് ഡൽഹി താരം ജെയ്ക്ക് ഫ്രേസർ മക്‌ഗുര്‍ക്. 27 പന്തിൽ 11 ഫോറും ആറ് സിക്സും സഹിതം 84 റൺസുമായി മക്​ഗുർ​ക് ഡൽഹിക്ക് മികച്ച തുടക്കം നൽകി. പിന്നാലെ തന്റെ ബാറ്റിം​ഗ് വിസ്ഫോടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്ട്രേലിയൻ താരം. ആദ്യ പന്തിൽ തന്നെ സിക്സ് അടിക്കുകയാണ് തന്റെ റോൾ. സിംഗിളോ ഡബിളോ തന്റെ ബാറ്റിൽ നിന്ന് വരണമെങ്കിൽ അത് തനിക്ക് ടൈമിം​ഗ് പിഴച്ചതാവണം. അല്ലെങ്കിൽ ഓവറിന്റെ അവസാനത്തെ പന്തിലാവണം. എല്ലാ പന്തുകളിലും അടിച്ചു തകർക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. ഇതുപോലെ റൺസ് അടിക്കാൻ മികച്ച ടൈമിം​ഗ് കൂടെ വേണമെന്നും മക്ഗുർ​ക് പ്രതികരിച്ചു.മത്സരത്തിൽ 10 റൺസിന്റെ ആവേശ ജയമാണ് ഡൽഹി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മറുപടി പറഞ്ഞ ഡൽഹിയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247ൽ അവസാനിച്ചു.

Hot Topics

Related Articles