സെക്യൂരിറ്റി ഗാർഡ് & ഹോംനേഴ്സ് അസോസിയേഷൻ  സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു 

തിരുവല്ല :

അസംഘടിത തൊഴിൽ മേഖലയായ സെക്യൂരിറ്റി,  ഹോംനേഴ്സ് എന്ന വിഭാഗങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മയായ സെക്യൂരിറ്റി ആൻഡ് ഹോം നേഴ്സ് അസോസിയേഷൻ പ്രവർത്തനം  സംസ്ഥാനതലത്തിൽ പ്രവർത്തനം ആരംഭിച്ചതായി കൺവീനർ രാജേഷ് പുതുപ്പള്ളി അറിയിച്ചു.   സെക്യൂരിറ്റി, ഹോംനേഴ്സ് ജീവനക്കാർക്ക് നിലവിലെ അവസ്ഥയിൽ മതിയായ സംരക്ഷണം തൊഴിൽ മേഖലയിൽ  ലഭിക്കുന്നില്ല. ഈയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തി  ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ടിട്ടുള്ള  മതേതര,രാഷ്ട്രീയേതര കാഴ്ചപ്പാടുള്ള സന്നദ്ധ സംഘടനയാണിത്. ഈ മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് സംഘടന രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തുടനീളം  വ്യാപകമായ പ്രവർത്തനം ലക്ഷ്യമിടുന്ന സംഘടന  സെക്യൂരിറ്റി, ഹോം നേഴ്സ് മേഖലയിലെ മുഴുവൻ ജീവനക്കാരെയും പി എഫ്, ഇ എസ് ഐ, ക്ഷേമനിധി പദ്ധതികളിൽ ഉൾപ്പെടുത്തി അംഗങ്ങളുടെ മക്കൾക്ക്  സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും ക്ഷേമനിധി അംഗങ്ങൾക്ക്  മരണാനന്തര ധനസഹായം ലഭ്യമാക്കുകയും ചെയ്യുക, തൊഴിൽ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിന് നിലവിലെ സംവിധാനം മാറ്റി സെക്യൂരിറ്റി ജീവനക്കാരെ ആഭ്യന്തരവകുപ്പിന്റെ കീഴിലും ഹോം നേഴ്സ് ജീവനക്കാരെ ആരോഗ്യ വകുപ്പിന്റെ കീഴിലും വിന്യസിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുമെന്നും കൺവീനർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 *സംസ്ഥാന ഭാരവാഹികൾ* : 

എൽദോ പൂവത്തിങ്കൽ (ചെയർമാൻ), സജി വർഗീസ് ( വൈസ് ചെയർമാൻ), സജിത ജയൻ (വൈസ് ചെയർപേഴ്സൺ), അഡ്വ.രാജേഷ് നെടുമ്പ്രം( ജനറൽ സെക്രട്ടറി), ഫൈസൽ മഠത്തിപ്പറമ്പിൽ (ജോ. സെക്രട്ടറി), പ്രീതി ബിനു( അസി. സെക്രട്ടറി), പ്രഭാകുമാർ(ട്രഷറർ) രാജേഷ് രാവണീശ്വരം,ബിന്ദു പി ആർ, നൗഫൽ എംറ്റി, രാജേന്ദ്രപ്രസാദ്  (ഓർഗ. സെക്രട്ടറിമാർ), രാജേഷ് പുതുപ്പള്ളി, ശ്യാം കോന്നി, അനിൽകുമാർ തിരുവല്ല, നൈജോ മലയാറ്റൂർ, അജയ്. എച്ച്, സുധീഷ് കുമാർ,  ഷൈജു ചടയമംഗലം, ബാൽക്കിസ് സാദിഖ്, ലിസി പി പി, ശർമ്മ. പി. എസ്. എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles