പാലക്കാട്: ദി ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് ലേഖകനും പരിസ്ഥിതിപ്രവര്‍ത്തകനുമായിരുന്ന ജി. പ്രഭാകരന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രഥമ പരിസ്ഥിതി മാധ്യമ പുരസ്‌കാരം ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന്. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് ആറിന് പാലക്കാട്ട് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ എം.ബി.രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കും. ദീപികയില്‍ പ്രസിദ്ധീകരിച്ച കടല്‍ വിഴുങ്ങുന്ന കേരളതീരം എന്ന ലേഖനപരമ്പരയ്ക്കാണ് അവാര്‍ഡ്. പ്രഫ.പി.എ. വാസുദേവന്‍ മാധ്യമപ്രവര്‍ത്തകരായ വി.കൃഷ്ണന്‍കുട്ടി, രാജേന്ദ്രന്‍ കല്ലേപ്പുള്ളി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. പഴയിടം പുല്ലുതുരുത്തിയില്‍ പി.ജെ.ജോസഫിന്റെയും േ്രതസ്യാമ്മയുടെയും പുത്രനാണ് റെജി. ഭാര്യ ആഷ്‌ലി (ടീച്ചര്‍ സെന്റ് മേരീസ് എച്ച്എച്ച്എസ്, വെള്ളാരംകുന്ന്). മക്കള്‍ ആഗ്നസ്, അല്‍ഫോന്‍സ്.