തുരുത്തിക്കാട്:മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ വാരത്തോടനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, സേവികാസംഘം, ഇടവക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.ബിലിവേഴ്സ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ, ഗവേഷണ വിഭാഗം വൈസ് ഡീൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പ്രൊഫ. ഡോ. സംഗീത ജിതിൻ ഉദ്ഘാടനം നിർവഹിച്ചു.തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന ശില്പശാലയിൽ വികാരി റവ. സജു ശാമുവേൽ സി അധ്യക്ഷനായി.
ശില്പശാലയിൽ പ്രൊഫ. ഡോ. സംഗീത ജിതിൻ, ഡോ. ജോത്സന്യ നായർ (കമ്യൂണിറ്റി മെഡിസിൻ), ഡോ. ജ്യോതി കൃഷ്ണൻ (ഡയറ്റിക്സ് ആൻഡ് ന്യൂട്രീഷൻ വിഭാഗം ചീഫ്), ശ്രീമതി അഷ്ന, ശ്രീമതി സ്മിത, ശ്രീ ഗോകുൽ (ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ അവിരാ ചാക്കോ, ശ്രീ ബിച്ചു പി. ബാബു, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ശ്രീ ബാബു വർഗീസ്, ഇടവക വികസന സംഘം സെക്രട്ടറി ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.വ്യായാമ പരിശീലനം, ഹെൽത്തി കുക്കിംഗ് ഡെമോൺസ്ട്രേഷൻ തുടങ്ങി ആരോഗ്യബോധവൽക്കരണ പരിപാടികളോടെ നടന്ന ശില്പശാലയ്ക്ക് ഡോ. രോഹിത്, ഡോ. റെഞ്ജിനാ, ഡോ. റിയ, സിസ്റ്റർ സോളി ജിനു, കുമാരി ജയ്മി, സിസ്റ്റർ സോളി ജോസഫ് എന്നിവർ നേതൃത്വം നൽകി.