തിരുവനന്തപുരം: കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ മാതാപിതാക്കൾ കൂടുതലായും ആശ്രയിക്കുന്നതാണ് ഡയപ്പറുകൾ. എന്നാൽ, മണിക്കൂറുകളോളം ഒരേ ഡയപ്പർ ഇടിച്ചുവെക്കുന്നതും, നിർമ്മാണ ഘട്ടത്തിൽ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളും കുഞ്ഞുങ്ങൾക്ക് അപകടകാരിയായേക്കാമെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.നനഞ്ഞ ഡയപ്പർ കുഞ്ഞിന്റെ ത്വക്കിൽ ഉരയുന്നത് മുറിവുകൾക്കും ചൊറിച്ചിലും കാരണമാകാം. മാത്രമല്ല, ഈർപ്പമുള്ള അന്തരീക്ഷത്തിൽ വളരുന്ന ഫംഗസും ബാക്ടീരിയകളും കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയായേക്കാം.
യീസ്റ്റ്, സ്റ്റെഫ് ബാക്ടീരിയ എന്നിവയാണ് കൂടുതലായും കണ്ടെത്തപ്പെടുന്ന സൂക്ഷ്മജീവികൾ.കൂടാതെ, ചില കുഞ്ഞുങ്ങളുടെ സൂക്ഷ്മസംവേദനക്ഷമമായ (sensitive) ത്വക്കിന് ഡയപ്പറിലെ സോഡിയം പോളിയക്രിലേറ്റ് പോലുള്ള ഘടകങ്ങൾ പ്രതികൂലമായി ബാധിക്കാം. ചില ബ്രാൻഡുകളിലെ ഡയപ്പറുകളിൽ നിർമ്മാണഘട്ടത്തിൽ ഉപയോഗിക്കുന്ന പോളി അക്രിലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ, ലെഡ്, ചെമ്പ്, ആർസെനിക് പോലുള്ള ലോഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇവ വളർച്ചാ പ്രശ്നങ്ങൾക്കും പ്രതിരോധശേഷി കുറയ്ക്കാനും ദീർഘകാലത്ത് കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഡയപ്പറിൽ ചേർക്കുന്ന സുഗന്ധവസ്തുക്കളും നിറച്ചായങ്ങളും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്രമല്ല, ഡയപ്പറുകളുടെ അമിത ഉപയോഗം കുഞ്ഞുങ്ങളുടെ ശരിയായ വിസർജന ശീലങ്ങൾ വികസിക്കുന്നതിലും കാലതാമസം വരുത്തുന്നു. പരിസ്ഥിതിയിലും വലിയ ആഘാതം ഉണ്ടാക്കുന്നതും വലിച്ചെറിയുന്ന ഡയപ്പറുകളാണ്.
എന്താണ് പ്രതിരോധം?
കുഞ്ഞ് വിസർജനം ചെയ്ത ഉടൻ ഡയപ്പർ മാറ്റുക.കുറഞ്ഞ നനവാണെങ്കിലും കൂടുതൽ സമയം ഇടീക്കരുത്.കുഞ്ഞിന്റെ ശരീരം വൃത്തിയായി ഉണക്കി സൂക്ഷിക്കുക.ഡയപ്പർ നേരിട്ട് വലിച്ചെറിയാതെ, ശാസ്ത്രീയമായ സംസ്കരണത്തിലൂടെ ഒഴിവാക്കുക.വാങ്ങുന്ന ഡയപ്പറിന്റെ ഘടകങ്ങൾ പരിശോധിക്കുക, സംശയം ഉണ്ടെങ്കിൽ ഡോക്ടറോട് ഉപദേശം തേടുക.കഴിയുന്നിടത്തോളം ശുദ്ധമായ തുണി ഉപയോഗിക്കുന്നതാണ് നല്ലത്.വിദഗ്ധർ പറയുന്നതുപോലെ, കുഞ്ഞുങ്ങൾ ഏറ്റവും നിസ്സഹായരായ ജീവികളാണ്. അവരെ അറിയാതെയും ബുദ്ധിമുട്ടിലാക്കാതെയും സൂക്ഷിക്കുന്നത് മാതാപിതാക്കളുടെ കടമയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.