ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കണോ? ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഈ 6 വിഭവങ്ങൾ…

കൊളസ്ട്രോൾ ഇന്ന് പലരുടെയും ജീവിതത്തിലെ വില്ലനാണ്. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോ​ഗം പോലുള്ള രോ​ഗങ്ങൾക്ക് കാരണമാകുന്നു. തെറ്റായ ഭക്ഷണശീലങ്ങളാണ് കൊളസ്‌ട്രോൾ കൂട്ടുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഇത് ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.

Advertisements

അവാക്കാഡോ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവോക്കാഡോ പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) നല്ലൊരു ഉറവിടമാണ്. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവും എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

നട്സ്

നട്സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാൻ സഹായിക്കും. ഒമേഗ -3 കൊഴുപ്പുള്ള നട്സുകൾ ഹൃദയത്തെ സംരക്ഷിക്കാനും ഇതിനകം ഹൃദ്രോഗമുള്ള ആളുകൾക്ക് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ഓട്സ്

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഓട്‌സിലിലെ ബീറ്റാ-ഗ്ലൂക്കൻ എന്ന സംയുക്തം മൊത്തം കൊളസ്ട്രോൾ 12 പോയിന്റ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ്.ബെറിപ്പഴങ്ങൾ സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം.

ഓറഞ്ച്

ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉപകാരപ്പെടും. സിട്രസ് പഴങ്ങളിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കും.

പപ്പായ

എൽഡിഎൽ കൊളസ്‌ട്രോളും കുറയ്ക്കാൻ പപ്പായ വളരെ നല്ലതാണ്. കൂടാതെ ഫാറ്റി ആസിഡും ഒലിയിക് ആസിഡും മറ്റും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായകരമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.