മദ്യനയക്കേസിൽ എഎപി എം.പി സഞ്ജയ് സിംഗിന് ജാമ്യം; പുറത്തിറങ്ങുന്നത് ആറുമാസത്തിന് ശേഷം

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി. സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത സഞ്ജയ് സിങ്, ആറ് മാസത്തോളമായി ജയിലായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹർജി പരിഗണിച്ചത്. വിചാരണ കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

അതേ സമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യനയക്കേസില്‍ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞ ദിവസം തിഹാർ ജയിലേക്ക് മാറ്റിയിരുന്നു. തടവിലായിരിക്കുമ്ബോഴാണ് കഴിഞ്ഞമാസം സഞ്ജയ് സിങ് രാജ്യസഭാ അംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

Hot Topics

Related Articles