പ്രേമലു ഒടിടിയിലേക്ക്; എവിടെ എന്ന് എപ്പോൾ കാണാം…?

അടുത്തകാലത്ത് മലയാളത്ത് വൻ ഹിറ്റായ ചിത്രമാണ് പ്രേമലു. ആഗോളതലത്തില്‍ പ്രേമലുവിന് ആകെ 130 കോടിയില്‍ അധികം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലീസായിട്ട് രണ്ട് മാസമാകാൻ ഇനിയധികം ദിവസങ്ങളില്ലെങ്കിലും നിലവിലും പ്രേമലു മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. അതിനിടെ നസ്‍ലെന്റെ പ്രേമലു സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍ പന്ത്രണ്ടിനായിരിക്കും നസ്‍ലെന്റെ പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിറഞ്ഞ ചിരി സമ്മാനിച്ച ഒരു ചിത്രമായിട്ടാണ് പ്രേമലുവിനെ മിക്ക പ്രേക്ഷകരും വിലയിരുത്തുന്നത്. ഒടിടി റിലീസും പ്രഖ്യാപിച്ചുവെങ്കിലും പ്രേമലുവിന് തിയറ്ററില്‍ സ്വീകാര്യത നിലവിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചതെന്ന് കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന്  മനസിലാകുന്നത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം എന്നതിനു പുറമേ രസകരമായ തമാശകള്‍ ഉണ്ട് എന്നതാണ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചത്.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

Hot Topics

Related Articles