ബാലസംഘം അയ്മനം മേഖലാ സമ്മേളനം നടത്തി

അയ്മനം : ബാലസംഘം അയ്മനം മേഖലാ സമ്മേളനം ബാലസംഘം ജില്ലാ വൈസ് പ്രസിഡൻ്റ് നിഖിത മനോജ് ഉദ്ഘാടനം ചെയ്തു .ബാലസംഘം മേഖലാ പ്രസിഡൻ്റ് അദ്വൈത് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേഖലാ കൺവീനർ രമ്യ ബിന്ദീഷ് സ്വാഗതവും മേഖലാ സെക്രട്ടറി വാണി ഭാനു റിപ്പോർട്ടും സമർപ്പിച്ചു. സമ്മേളന വേദിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കൽ പ്രശസ്ത കർണ്ണാടക സംഗീജ്ഞ മാതംഗി സത്യമൂർത്തി നിർവഹിച്ചു.

Advertisements

സമ്മേളനത്തിന് ഏറ്റുമാനൂർ ഏരിയാ കൺവീനർ സുകുമാരൻ ,മുൻ ബാലസംഘം മേഖലാ കൺവീനർമാർ പി പി ബിജോഷ് , അഡ്വ.കെ കെ ബിജു ,ഏറ്റുമാനൂർ ബ്ലോക്ക് മെമ്പർ രതീഷ് കെ വാസു ,അയ്മനം ബാങ്ക് പ്രസിഡൻ്റ് ഭാനു സാർ ,വാർഡ് മെമ്പറുമാരായ റെജിമോൾ ഷാജി, മിനി ബിജു ,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിൽ പ്രസിഡൻ്റ് വാണി ഭാനു ,സെക്രട്ടറി ആകാശ് രാജ് ,കൺവീനർ രമ്യ ബിന്ദീഷ് എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. സമ്മേളനത്തിന് ആകാശ് രാജ് നന്ദി പറഞ്ഞ് സമ്മേളനം പര്യവസാനിച്ചു.

Hot Topics

Related Articles