ബാലസംഘം ഇരവിപേരൂർ ഏരിയ കമ്മിറ്റി : ഹാപ്പിനെസ്സ് ഫെസ്റ്റിവൽ നടത്തി

തിരുവല്ല : ബാലസംഘം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഹാപ്പിനെസ്സ് ഫെസ്റ്റിവൽ നടത്തി. യോഗം പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഇരവിപേരൂർ രക്ഷാധികാരി പി സി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ്‌ ഹർഷ രാജേഷ് അധ്യക്ഷയായി. കൺവീനർ പി ടി അജയൻ, ജില്ലാ സെക്രട്ടറി പി എസ് അമൽ, ജില്ലാ ജോയിന്റ് കൺവീനർ രമ്യ ബാലൻ, ഏരിയ കോഡിനേറ്റർ ബിജി ജോൺ, എസ് സതീഷ്, സി എൻ അച്ചു, പ്രവീൺ ഗോപി, ഏരിയ സെക്രട്ടറി അമൽ കുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles