എല്‍ ക്ലാസികോ റയല്‍ മാഡ്രിഡ് സ്വന്തമാക്കി ; അവസാന പ്രതീക്ഷയിൽ ബാഴ്സലോണയെ മലർത്തിയടിച്ച് റയല്‍ മാഡ്രിഡ്

സ്പോർട്സ് ഡെസ്ക്ക് : എല്‍ ക്ലാസികോ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഇന്ന് ലാലിഗ കിരീട പോരാട്ടത്തില്‍ ബാഴ്സലോണയുടെ അവസാന പ്രതീക്ഷയായ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് ബാഴ്സലോണയെ തോല്‍പ്പിച്ചു.രണ്ടു തവണ ബാഴ്സലോണ ലീഡ് എടുത്ത മത്സരത്തില്‍ പൊരുതി കളിച്ച്‌ 3-2ന്റെ വിജയമാണ് റയല്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാം ആണ് വിജയ ഗോള്‍ നേടിയത്.ഇന്ന് ബാഴ്സലോണ ആണ് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ മികച്ച രീതിയില്‍ തുടങ്ങിയത്. ആറാം മിനുട്ടില്‍ തന്നെ അവർ ലീഡ് എടുത്തു. ഒരു സെറ്റ് പീസില്‍ നിന്ന് ഒരു ഹെഡറിലൂടെ ക്രിസ്റ്റ്യെൻസണ്‍ ആണ് ബാഴ്സലോണയ്ക്ക് ലീഡ് നല്‍കിയത്.

ഇതിനു പെട്ടെന്ന് തന്നെ മറുപടി നല്‍കാൻ റയല്‍ മാഡ്രിഡിനായി. 18ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍. വാസ്കസിനെ കുബെർസി വീഴ്ത്തിയതിന് ആയിരുന്നു പെനാള്‍ട്ടി വിനീഷ്യസ് പന്ത് വലയില്‍ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പകുതിയില്‍ ബാഴ്സലോണ ആണ് മികച്ചു നിന്നത്. 69ആം മിനുട്ടില്‍ ഫെർമിനോ ബാഴ്സലോണക്ക് ലീഡ് തിരികെ നല്‍കി. സ്കോർ 2-1 ഈ സമയത്തും ലീഡ് നിലനിർത്താൻ ബാഴ്സക്ക് ആയില്ല. 73ആം മിനുട്ടില്‍ വാസ്കസ് ആണ് സമനില ഗോള്‍ നേടിയത്. വിനീഷ്യസിന്റെ ക്രോസില്‍ നിന്നായിരുന്നു വാസ്കസിന്റെ ഗോള്‍. സ്കോർ 2-2

അവസാന 10 മിനുട്ടില്‍ കൂടുതല്‍ അറ്റാക്ക് ചെയ്തു കളിച്ച റയല്‍ മാഡ്രിഡ് 91ആം മിനുട്ടില്‍ ജൂഡിലൂടെ വിജയ ഗോള്‍ നേടി. വാസ്കസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് 81 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു. ബാഴ്സലോണക്ക് 70 പോയിന്റാണ് ഉള്ളത്‌ . ഇനി 6 മത്സരങ്ങള്‍ മാത്രമാണ് ലീഗില്‍ ബാക്കിയുള്ളത്.

Hot Topics

Related Articles