ബംഗളൂരു : ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താനുള്ള പരിശോധനക്കിടെ പൊലീസ് മെസൂരുവില്‍ 3,35,879.05 ലിറ്റർ അനധികൃത മദ്യം പിടികൂടി.ഇതിന് 7,83,72,484 രൂപ വിലവരും. ഞായർ, തിങ്കള്‍ ദിവസങ്ങളിലാണ് ഇത്രയും മദ്യം പിടിച്ചതെന്ന് മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്ര പറഞ്ഞു. അനധികൃത പണം കടത്ത് നിരീക്ഷിക്കാൻ നിയോഗിച്ച സംഘം 1.25 ലക്ഷം രൂപ പിടിച്ചെടുത്തു.150 ഫ്ലയിങ് സ്ക്വാഡ്, 126 നിരീക്ഷണ സംഘം എന്നിവ വിന്യസിച്ചിട്ടുണ്ട്.
Advertisements