ഇറ്റാലിയൻ ആഹാരമായ പിസയും മദ്യ ബ്രാൻഡായ ബിയറും മിക്കവരുടെയും പ്രിയപ്പെട്ട കോംബിനേഷനാണ്. നല്ല എരിവുള്ള, ചീസിന്റെ രുചിയുള്ള പിസയും തണുത്ത ബിയറും മികച്ച കോംബോയാണ്.എന്നാല്‍ പിസയുടെ രുചി ബിയറില്‍ തന്നെ കിട്ടിയാലോ? അമേരിക്കയിലുള്ള മദ്യനിർമാണ ശാലയാണ് പുതിയൊരു രുചിയില്‍ ബിയർ നിർമിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘പിസ ഫ്ളേവറില്‍ ബിയർ’ എന്നാണ് പുതിയ ബിയറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഐ(പിസ)എ I(PIZZA)A’. ഫ്രോസണ്‍ രൂപത്തിലുള്ള ‘ടോംബ്സ്റ്റോണ്‍’ പിസയും കൊളറാഡോയില്‍ നിന്നുള്ള ‘വൂഡൂ റേഞ്ചർ’ എന്നുള്ള ബിയറുമാണ് സംയോജിപ്പിച്ച് പുതിയ ഫ്ളേവറിലെ മദ്യം നിർമിക്കുന്നത്. ഇതില്‍ ഏഴുശതമാനം ആല്‍ക്കഹോള്‍ കണ്ടന്റ് ഉണ്ടെന്ന് നിർമാതാക്കള്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോംബ്സ്റ്റോണ്‍ പിസയുടെ ക്രിസ്പി ക്രസ്റ്റ്, ടൊമാറ്റോ സോസ്, മണമുള്ള പച്ചിലകള്‍, മസാലകള്‍ എന്നിവ ഐസിന്റെ തണുപ്പുള്ള ബിയറില്‍ ലഭിക്കുന്നു. ‘നല്ല ചൂടുള്ള പെപ്പറോണി കിക്കിന്റെ ഫിനിഷിംഗ്’ ആയിരിക്കും ഈ ബിയർ കുടിക്കുന്നവർക്ക് അനുഭവപ്പെടുകയെന്നും നിർമാതാക്കള്‍ അവകാശപ്പെടുന്നു. യു എസ് എയുടെ ദേശീയ ബിയർ ദിനമായ ഏപ്രില്‍ ഏഴിനായിരിക്കും പുതിയ രുചിയിലെ ബിയർ അവതരിപ്പിക്കുന്നതെന്ന് നിർമാതാക്കള്‍ അറിയിച്ചു.
പോസ്റ്റിന് പിന്നാലെ പുതിയ രുചിയിലെ ബിയറിനെ സ്വാഗതം ചെയ്തും വിമർശിച്ചും നിരവധിപേർ രംഗത്തുവന്നു. ഏപ്രില്‍ ഫൂള്‍ ആയതിനാല്‍ പറ്റിക്കുകയാണോയെന്ന് ചിലർ ചോദിച്ചു. കേട്ടിട്ട് പേടിയാകുന്നുവെന്ന് ചിലർ കമന്റ് ചെയ്തപ്പോള്‍ ആശ്ചര്യം തോന്നുന്നുവെന്ന് മറ്റുചിലർ പറഞ്ഞു.