ചുട്ടുപൊള്ളിച്ച്‌ എല്‍നിനോ; എട്ട് വര്‍ഷത്തിനിടയിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയില്‍ ബംഗളുരു

ബംഗളൂരു : കടുത്ത ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗലുരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗലുരുവില്‍ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. ബെംഗലുരുവില്‍ ഇത്രയും രൂക്ഷമായ നിലയില്‍ അന്തരീക്ഷ താപനില എത്തിയത് 2016ലായിരുന്നു. അന്ന് 39.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയർന്ന താപനില.

Advertisements

കഴിഞ്ഞ 15 വർഷത്തിനിടയിലെ നാലാമത്തെ ഉയർന്ന താപനിലയും എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയുമാണ് ബെംഗലുരുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അന്തരീക്ഷ താപനലി ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. ബെംഗലുരു അർബൻ, ബെംഗലുരു റൂറല്‍, മാണ്ഡ്യ, തുംകൂർ, മൈസൂർ മേഖലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. തീരപ്രദേശങ്ങളായ മംഗലുരുവിലും ഉഡുപ്പിയിലും അന്തരീക്ഷ താപനില ഉയരുമെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രില്‍ രണ്ടാം വാരത്തില്‍ ചെറിയ മഴ ലഭിച്ചേക്കുമെങ്കിലും ഈ വർഷം ഏപ്രില്‍ മാസത്തിലെ ശരാശരി താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് സൂചന. മുൻ വർഷങ്ങളെ വച്ച്‌ ചൂട് അസഹനീയമെന്നാണ് ബെംഗലുരു സ്വദേശികള്‍ പറയുന്നത്. ചൂടിനെ അസഹ്യമാക്കി വെള്ളക്ഷാമവും നഗരത്തെ വലയ്ക്കുന്നുണ്ട്. എല്‍നിനോ പ്രതിഭാസമാണ് കർണാടകയെ ചുട്ടുപൊള്ളിക്കുന്നത്. കഴിഞ്ഞ വർഷം എല്‍ നിനോ സൂചിക 1.5 ആയിരുന്നു ഈ വർഷം ഇത് 1.1 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍ വിശദമാക്കുന്നത്.

Hot Topics

Related Articles