വൈക്കം അഷ്ടമി മഹോത്സവം : നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് ശനിയും ഞായറും

വൈക്കം : മഹാദേവക്ഷേത്രത്തിലെ     വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് നവംബർ 12 , 13 തീയതികളിൽ ശനി, ഞായര്‍ ദിവസങ്ങളിൽ  വൈക്കം ടൗണില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത  നിയന്ത്രണങ്ങള്‍ ഇങ്ങനെ .

Advertisements

1.    വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും  വരുന്ന ബസുകള്‍  ചേരിന്‍ചുവടില്‍ എത്തി,  മുരിയന്‍ കുളങ്ങരയില്‍ ആളെ ഇറക്കി വാഴമന, ഫയര്‍സ്റ്റേഷന്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതും തിരികെ ദളവാക്കുളം- കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി തിരികെ പോകേണ്ടതാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2.    വെച്ചൂര്‍- ടി.വി.പുരം ഭാഗത്ത് നിന്നും  വരുന്ന എറണാകുളം തലയോലപ്പറമ്പ്  ഭാഗത്തേക്ക്  പോകേണ്ട മറ്റ്  വാഹനങ്ങള്‍ ചേരിന്‍ചുവടില്‍ എത്തി,  മുരിയന്‍ കുളങ്ങര പുളിഞ്ചോട് വഴി പോകേണ്ടതാണ്.

3.    പൂത്തോട്ട- തലയോലപ്പറമ്പ് ഭാഗത്ത് നിന്നും  വരുന്ന ബസുകള്‍   വലിയ കവല   വഴി പഴയ  ബസ്  സ്റ്റാന്‍ന്‍റില്‍ എത്തി ആളെ ഇറക്കി  ഇതേറൂട്ടില്‍ മടങ്ങി പോകേണ്ടതാണ്. 

4.    പൂത്തോട്ട- തലയോലപ്പറമ്പ് ഭാഗത്ത് നിന്നും   വെച്ചൂര്‍ ഭാഗത്തേയ്ക്ക്  പോകുന്ന   വാഹനങ്ങള്‍   ലിംങ്ക് റോഡ് ദളവാക്കുളം- കിഴക്കേനട, തെക്കേനട, തോട്ടുവക്കം വഴി പോകേണ്ടതാണ് 

5.    തോട്ടുവക്കത്തുനിന്നും തെക്കേനട ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നതല്ല..

6.    വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

7.    ലിംങ്ക് റോഡ് മുതല്‍ വൈക്കം ബോയ്സ് ഹൈസ്ക്കൂള്‍  വരെയുളള ഭാഗങ്ങളില്‍  വാഹന പാര്‍ക്കിംഗ് അനുവദനീയമല്ല.

8.    വലിയകവല ഭാഗത്ത് നിന്നും വടക്കേനട ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നതല്ല.

9.    പടിഞ്ഞാറെ നട മുതല്‍  ബോട്ട് ജെട്ടി വരെ  വാഹന ഗതാഗതം അനുവദിക്കുന്നതല്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.