833 കിലോമീറ്റര്‍, 17 ജില്ലകള്‍; ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസം പര്യടനം ആരംഭിക്കും

ഗുവാഹത്തി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമില്‍. എട്ട് ദിവസമാണ് അസമിലെ യാത്ര. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രാത്രി താമസിക്കുന്ന കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യാൻ സര്‍ക്കാര്‍ സ്ഥലം അനുവദിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 833 കിലോമീറ്റര്‍ സഞ്ചരിച്ച്‌ 17 ജില്ലകളിലൂടെയാണ് അസമിലെ യാത്ര.
രാവിലെ നാഗാലാൻഡ്-അസം അതിര്‍ത്തിയില്‍നിന്ന് യാത്ര ആരംഭിക്കും. വിവിധ ഇടങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

മണിപ്പൂരിലും നാഗാലാൻഡിലും ലഭിച്ച ജനപിന്തുണയും സ്വീകാര്യതയും അസമിലും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ്‌ പ്രതീക്ഷ. അസമിലെ വിവിധ പ്രശ്നങ്ങളും യാത്രയില്‍ ഉയര്‍ത്തും. ജോര്‍ഹട്ടില്‍ യാത്രയുടെ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാൻ അനുമതി നല്‍കാതിരുന്നതും മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ ജങ്കാര്‍ അനുവദിക്കാതിരുന്നതും യാത്ര തടസ്സപ്പെടുത്താനാണെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ആരോപിച്ചിരുന്നു. യാത്രയിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ കടന്നുപോകുന്നത്.

Hot Topics

Related Articles