രാജ്യത്തിന്റെ പേര് മാറ്റം ; മുൻപ്  പാകിസ്ഥാന്‍ പറഞ്ഞ അതേ കാര്യം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് ; ഡോ.ജോണ്‍ ബ്രിട്ടാസ് എം പി

ന്യൂസ് ഡെസ്ക് : എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’യുടെ പേര് മാറ്റി ‘ഭാരത്’ എന്നാക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച്‌ ഡോ.ജോണ്‍ ബ്രിട്ടാസ് എം പി. 70 വര്‍ഷം മുൻപ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കുന്നതിനെ എതിര്‍ത്ത് പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ്  പാകിസ്ഥാന്‍ പറഞ്ഞ അതേ കാര്യം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ പല ചരിത്രസ്മാരകങ്ങളുടേയും പേര് ബോധപൂര്‍വം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇത്തവണത്തെ ലോകകപ്പ് മത്സരം ആരംഭിച്ചത് പോലും നരേന്ദ്ര മോദിയുടെ പേരില്‍ നിന്നുള്ള സ്റ്റേഡിയത്തില്‍ നിന്നാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പുനത്തില്‍ സ്മൃതി- 2023 പരിപാടിയില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ്.

Advertisements

Hot Topics

Related Articles