ഞാനൊരു വലിയ വിജയ് ആരാധകൻ ; ബീസ്റ്റിന് ആശംസകൾ ; വിജയ് ചിത്രത്തിന്റെ ട്രയിലർ ട്വിറ്ററിൽ പങ്കുവെച്ച് ഷാരൂഖ് ഖാൻ

മുവീ ഡെസ്ക്ക് : വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് ചിത്രം ഏപ്രില്‍ 13ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ ട്രെയിലറിന് നല്‍കിയത്. മാസ്സും ഫൈറ്റും ഒത്തുചേര്‍ന്ന ട്രെയിലര്‍ ഇതിനോടകം തരം​ഗം തീര്‍ത്തു കഴിഞ്ഞു. ഈ അവസരത്തില്‍ ബീസ്റ്റിന് ആശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

Advertisements

താന്‍ വിജയിയുടെ വലിയ ആരാധകന്‍ ആണെന്നും ബീസ്റ്റ് ടീമിന് ആശംസ അറിയിക്കുന്നുവെന്നും ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ഏപ്രില്‍ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ബീസ്റ്റ് ഒരു ദിവസം മുൻപ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു


വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.


Hot Topics

Related Articles