തൃശൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു : മരിച്ചത് മാപ്രാണം സ്വദേശി

തൃശൂർ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന മാപ്രാണം സ്വദേശിനി വിദ്യാർത്ഥിനി മരിച്ചു. തൃശൂർ മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ രശ്മി ദമ്പതികളുടെ മകളാണ് അനൂജ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപം ആണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Advertisements

അപകടത്തെ തുടർന്ന് തൃശൂർ എലൈറ്റ് മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
വൈറ്റിലയിൽ സ്വകാര്യ കോളേജിൽ
പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ : അഞ്ജന അജയകുമാർ ,
അശ്വിൻ അജയകുമാർ .

Hot Topics

Related Articles