കോട്ടയം ജില്ലയില്‍ പക്ഷിപ്പനി; അടിയന്തര യോഗം ചേര്‍ന്നു , താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി

കോട്ടയം :ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പുക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളില്‍ വളര്‍ത്തുന്ന താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാന്‍ പക്ഷികളെ കൊന്നൊടുക്കാന്‍ തുടങ്ങി. അതിനിടെ മതിയായ നഷ്ടപരിഹാരം കിട്ടുമോയെന്നതടക്കമുള്ള ആശങ്കയിലാണ് കര്‍ഷകര്‍. എല്ലാ പക്ഷികളേയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എന്‍ 1 പനിയാണ് കോട്ടയത്ത് കണ്ടെത്തിയത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു.

Advertisements

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആര്‍പ്പുക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെയും തലയാഴം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെയും കര്‍ഷകരുടെ 5000 ത്തോളം താറാവുകളെ കൊല്ലാനാണ് തീരുമാനം. ഈ മാസം ഒരു കര്‍ഷകന്റെ ഫാമിലെ ബ്രോയിലര്‍ കോഴികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടായത്. തിരുവല്ലയിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനി കണ്ടെത്തി. തുടര്‍ന്ന് സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ലാബിലേക്കും അയച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ വെറ്ററിനറി ഓഫീസര്‍ ഷാജി പണിക്കശേരി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.