വൈക്കം: ബിജെപിക്ക് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം എന്നെങ്കിലും ഉണ്ടായാൽ രാജ്യത്തിൻ്റെ മഹത്തായ ഭരണഘടന അന്ന് ഇല്ലാതാകുമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ്അംഗം അഡ്വ.കെ.പ്രകാശ് ബാബു. സിപിഐ വൈക്കം മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പാർലമെൻ്ററി ജനാധിപത്യവും മൗലികാവകാശങ്ങളും ഇല്ലാതാക്കി മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെമ്മനത്തുകര എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന പാർട്ടി അംഗം കെ.ചന്ദ്രമോഹനൻ പതാക ഉയർത്തി. ഡി.രഞ്ജിത്ത് കുമാർ, മായാഷാജി, എ.എസ്.ഹരിമോൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വാഗത സംഘം പ്രസിഡൻ്റ് എം.എസ്.രാമചന്ദ്രൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി പി.പ്രദീപ്, എൻ.അനിൽബിശ്വാസ്, സെക്രട്ടറി എം.ഡി. ബാബുരാജ്, അഡ്വ.എ.സി.ജോസഫ്, ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, ജില്ലാ എക്സിക്യൂട്ടീവ്അംഗങ്ങളായ കെ.അജിത്ത്, ടി.എൻ.രമേശൻ, ഇ.എൻ.ദാസപ്പൻ, സി.കെ.ആശ എംഎൽഎ, പി.സുഗതൻ എന്നിവർ പ്രസംഗിച്ചു.
ബിജെപിക്ക് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ രാജ്യത്തിൻ്റെ ഭരണഘടന ഇല്ലാതാകും : അഡ്വ.കെ.പ്രകാശ് ബാബു
Advertisements